തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചെരിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു. സംഭവത്തിന് പിന്നാലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ്. റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്.

പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ നിലവിൽ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചു വിടാനാണ് സാധ്യത. സംഭവത്തെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *