വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി

ഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വർഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശം പോലും ശേഷാദ്രിനാഥനിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *