മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖലയിലുള്ള കർഷകർക്ക് ആശ്വാസമായി പുതിയ തീരുമാനം. വിളവിറക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി താത്കാലിക കാർഷിക തൊഴിലാളി കൈമാറ്റ പദ്ധതിക്ക് തൊഴിൽ മന്ത്രാലയം അനുമതി നൽകി. കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ദോഫാറിലെ ലേബർ ഡയറക്ടറേറ്റ് ജനറൽ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം കർഷകർക്ക് വിളവിറക്കുന്ന സീസണിൽ ഒരു മാസത്തേക്കും, വിളവെടുപ്പ് സീസണിൽ പരമാവധി രണ്ട് മാസത്തേക്കും തൊഴിലാളികളെ താൽക്കാലികമായി മറ്റ് ഫാമുകളിലേക്ക് മാറ്റാൻ അനുവാദമുണ്ടാകും.
Related Posts
സൗദി കപ്പലുകൾക്ക് നേരയുള്ള ഹൂതി ആക്രമണം; അപലപിച്ച് സ്പെയിൻ
റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സ്പെയിൻ. സൗദി കിരീടാവകാശി പ്രിൻസ്…
കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ…
വിസയും ടിക്കറ്റും ഹോട്ടലും ഒരൊറ്റ ക്ലിക്കിൽ; പുതിയ വമ്പൻ പ്രഖ്യാപനവുമായി സൗദി
റിയാദ്: സൗദിയിലേക്ക് കൂടുതൽ സുഗമവും വേഗത്തിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കി പുതിയ ‘പാക്കേജ് വിസ’ പദ്ധതി. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം,…
