റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സ്പെയിൻ. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്പെയിനിന്റെ പൂർണ പിന്തുണ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും സംഭാഷണത്തിൽ ചർച്ച ചെയ്തു. കൂടാതെ, പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സ്പെയിനിന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു.
Related Posts
അനധികൃത കുടിയേറ്റം: മുസന്ദം തീരത്ത് 17 ഏഷ്യക്കാർ അറസ്റ്റിൽ
മസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി കടൽ മാർഗം കടക്കാൻ ശ്രമിച്ച 17 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ്…
അബുദാബിയിൽ വാഹനാപകടം
അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക്…
മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി ഈജിപ്ഷ്യൻ സ്വദേശി കുവൈത്തിൽ പിടിയിലായി
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്മെന്റ്…
