അബുദാബിയിൽ വാഹനാപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി വാഹനം പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടെയുള്ള ശ്രദ്ധക്കുറവുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്നും പോലീസ് പറഞ്ഞു.

പോലീസ് പുറത്തുവിട്ട വീഡിയോയിൽ വെളുത്ത ഒരു കാർ , പാർക്കിങ് ഏരിയയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തെ ശ്രദ്ധിച്ചില്ല. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയൂം ചെയ്തു. കൂടാതെ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇടതുവശത്തേക്ക് മാറാൻ സിഗ്നൽ നൽകിയെങ്കിലും ഡ്രൈവർക്കുണ്ടായ ശ്രദ്ധക്കുറവ് മൂലം വാഹനം മറിയുകയും റോഡിലെ ബാരിയറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഡ്രൈവർക്കും മറ്റുള്ളവർക്ക്കും ജീവഹാനി സംഭവിക്കാവുന്ന രീതിയിലായിരുന്നു അപകടം.

യുഎഇ നിയമപ്രകാരം ശ്രദ്ധിക്കാതെ റോഡിലേക്ക് വാഹനം പ്രവേശിപ്പിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലോക്ക് പോയിന്റുകളുമാണ് ശിക്ഷ. വാഹനമോടിക്കുമ്പോൾ മറ്റുകാര്യങ്ങൾ ശ്രദ്ധിക്കരുതെന്നും റോഡിലേക്ക് മാത്രം ശ്രദ്ധ കൊടുക്കണമെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News