തിരുവനന്തപുരം: നടൻ നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നാക്ക് പിഴച്ചു. നിവിൻ പോളി എന്ന പേര് പറയുന്നതിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് മന്ത്രി വേദിയിൽ പറഞ്ഞത്. പിന്നീട് വേദിയിലാകെ ചിരി പടർന്നു. ഇതിന് പിന്നാലെ താൻ പറഞ്ഞത് തെറ്റിപ്പോയെന്നും, നിങ്ങൾക്ക് തന്നെ ആക്ഷൻ ഹീറോ ആരാണെന്ന് പറയാമെന്നും മന്ത്രി പറയുകയായിരുന്നു.
ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി വേദിയിലാണ് സംഭവം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളിയാണ് അണി ചേർന്നത്.
