രേണുവിന് പ്ലേ ബട്ടൺ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ തുടരവെ വ്യക്തിജീവിതത്തിൽ കൈവന്ന ഒരു നേട്ടത്തിലെ സന്തോഷം പങ്കുവച്ച് രേണു സുധി. തൻറെ യുട്യൂബ് ചാനലിന് പ്ലേ ബട്ടൺ കിട്ടിയ സന്തോഷമാണ് രേണു സുധി പങ്കുവച്ചിരിക്കുന്നത്. “നമുക്ക് യുട്യൂബ് പ്ലേ ബട്ടൺ കിട്ടി. എന്റെ ലൈഫിൽ ഏറ്റവും വലിയ ഒരു സന്തോഷമാണ്. അപ്രതീക്ഷിതമായിട്ടാണ് പ്ലേ ബട്ടൺ കിട്ടുന്നത്. ഇത്ര പെട്ടെന്ന് എനിക്ക് പ്ലേ ബട്ടൺ കിട്ടുമെന്ന് ഞാൻ കരുതിയില്ല. എൻറെ സബ്സ്ക്രൈബേഴ്സിന് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും മനസിന്റെ വലിയ നന്മയാണ് ഈ ഒരു പ്ലേ ബട്ടൺ എനിക്ക് കിട്ടാൻ കാരണമായതെന്ന് രേണു തൻറെ യുട്യൂബ് ചാനലിലൂടെത്തന്നെ പറഞ്ഞു. കീമോതെറാപ്പിയുടെ നിലവിലെ ഘട്ടത്തെക്കുറിച്ചും രേണു പറഞ്ഞു- “എൻറെ രണ്ടാമത്തെ കീമോ കഴിഞ്ഞു. ഞാൻ രണ്ടാഴ്ചയായി വളരെയധികം ദുഃഖത്തിലും പ്രയാസത്തിലും ഒക്കെയാണ്, നിങ്ങൾക്കറിയാം. കീമോ കഴിഞ്ഞുള്ള അവസ്ഥ അനുഭവിച്ചവർക്ക് അറിയാം. ആ ഒരു അവസ്ഥയിൽ നിന്ന് നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ തിരിച്ചുവന്നതെന്നും രേണു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *