Tag: doha

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ. വിവിധ വിഷയങ്ങൾ ചർച്ചയായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അമീരി ദിവാനിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അമീറിന്റെ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഒമാൻ […]
Read more

ദോഹ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള; 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു

ദോ​ഹ: ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫി​ൽ പു​രോ​ഗ​മി​ക്കു​ന്ന 11ാമ​ത് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. ക​ഴി​ഞ്ഞ​ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം മേ​ള ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ഏ​ക​ദേ​ശം 75,000-ത്തോ​ളം പേ​രാ​ണ് ഇ​തു​വ​രെ മേ​ള സ​ന്ദ​ർ​ശി​ച്ച​ത്. വെ​ള്ളി, ശ​നി തു​ട​ങ്ങി​യ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അനു​ഭ​വ​പ്പെ​ട്ട​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ട​ക്കം സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും കു​ടും​ബ​സ​മേ​തം മേ​ള സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്. വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ ശേ​ഖ​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ […]
Read more

ഫാദര്‍ ഷെയ്ഖ് ഹമദ് ബിൻ ഖലീഫഅൽതാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ അംബാസിഡര്‍

ദോഹ : ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫഅൽതാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തറിലെ ഇന്ത്യൻ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേർന്ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഖത്തറിന്റെ ആധുനികവൽക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഫാദർ അമീർ നൽകിയ സംഭാവനകളെ പ്രവാസി സമൂഹം യോഗത്തിൽ അനുസ്മരിച്ചു. ഖത്തറിനെ ഇന്നത്തെപ്പോലെ ആധുനികവും പുരോഗമനപരവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഒരു രാജ്യമാക്കി മാറ്റുന്നതിൽ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി നൽകിയ സംഭാവനകൾ വളരെ […]
Read more

ദോഫാറിലെ തീരപ്രദേശത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം; മൂവർസംഘത്തെ പിടികൂടി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം വലയിലാക്കി റോയൽ ഒമാൻ പൊലീസ്. ‘ഖാട്ട്’ എന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെയാണ് കടലിലൂടെ നടത്തിയ ചേസിലൂടെ ആർഒപി പിടികൂടിയത്. കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് കമാൻഡിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിലൂടെയായിരുന്നു കടത്ത് സംഘത്തെ പൂട്ടിയത്. ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് പൊലീസ് അതിസാഹസികമായി തകർത്തത്.കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കടലിൽ സംശയാസ്പദമാ ബോട്ട് ശ്രദ്ധയിൽപെട്ടതോടെ […]
Read more

ദോഫാറിലെ കർഷകർക്ക് ആശ്വാസം: താത്കാലിക തൊഴിലാളി കൈമാറ്റത്തിന് നിബന്ധനകളോടെ അംഗീകാരം

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖലയിലുള്ള കർഷകർക്ക് ആശ്വാസമായി പുതിയ തീരുമാനം. വിളവിറക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി താത്കാലിക കാർഷിക തൊഴിലാളി കൈമാറ്റ പദ്ധതിക്ക് തൊഴിൽ മന്ത്രാലയം അനുമതി നൽകി. കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ദോഫാറിലെ ലേബർ ഡയറക്ടറേറ്റ് ജനറൽ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം കർഷകർക്ക് വിളവിറക്കുന്ന സീസണിൽ ഒരു മാസത്തേക്കും, വിളവെടുപ്പ് സീസണിൽ പരമാവധി രണ്ട് മാസത്തേക്കും തൊഴിലാളികളെ താൽക്കാലികമായി മറ്റ് ഫാമുകളിലേക്ക് മാറ്റാൻ അനുവാദമുണ്ടാകും.
Read more

Recent News