കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 46 നിയമലംഘനങ്ങൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് : കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അധികൃതർ. വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഹ്മദി ഗവർണറേറ്റ് അന്വേഷണ വിഭാഗവുമായി ചേർന്നാണ് അഹ്മദി ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ തരത്തിലുള്ള 46 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, വാണിജ്യ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് നിയമ ലംഘന നോട്ടീസുകളും അധികൃതർ നൽകി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ രണ്ട് മന്ത്രാലയങ്ങളുടെയും ഏകോപനത്തോടെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് വ്യാപാര സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പരിശോധനാ നടപടികളുടെ ഭാഗമായാണ് ഈ പ്രത്യേക പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News