സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം; പരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റ് നിർബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ ഡോക്ടർ പോരെന്നും വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാണെന്നും സർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധസമിതിയുടെ നിർദേശവും ഗൈനക്കോളജിസ്റ്റുകളുടെ അപേക്ഷയും സർക്കാർ തള്ളി. വനിതാ ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷൻ മതിയെന്നായിരുന്നു സമിതി ശുപാർശ. ഗൈനക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കിയുള്ള സർക്കാർ നിർദേശത്തിനെതിരേ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. ലൈംഗികാതിക്രമത്തിനിരയായവരെ രജിസ്റ്റർചെയ്ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധിച്ചാൽ മതിയെന്നാണ് ക്രിമിനൽ നടപടിച്ചട്ടമെന്നായിരുന്നു വാദം. സർക്കാർ നിർദേശം ഗൈനക്കോളജിസ്റ്റുകൾക്ക് അനാവശ്യമായ ജോലിഭാരം ഉണ്ടാക്കുന്നെന്നും ദേശീയ-അന്തർദേശീയ മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി നിർദേശപ്രകാരം വിദഗ്ധസമിതി രൂപീകരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News