ജിദ്ദ : ജിദ്ദയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനായുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷനും (SACF) പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഒപ്പുവച്ചു. ബുധനാഴ്ച റിയാദിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. SACF ചെയർമാൻ സൗദ് ബിൻ മിഷ്അൽ ബിൻ മുഹമ്മദിന്റെയും പാക് മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. സൗദിയിൽ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ജിദ്ദയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു
