ദുബായിൽ മാനുഷിക കാംപെയ്ൻ

ദുബായ് : ‘ഒരു കുപ്പി തണുത്തവെള്ളമോ ഒരു ഐസ്ക്രീമോപോലും കൊടുംചൂടിൽ ആശ്വാസമാകും’ എന്ന പ്രമേയത്തിൽ ഫെർജാൻ ദുബായ്, ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ മാനുഷിക സാമൂഹിക സേവന കാംപെയ്ൻ സംഘടിപ്പിക്കുന്നു. കാംപെയ്ൻ മൂന്നാംപതിപ്പിന് ദുബായ് അൽ ഖവാനീജ് മജ്‌ലിസിൽ തുടക്കമായി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ പിന്തുണയോടെ യു.എ.ഇ. വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുഖിയ), യു.എ.ഇ. ഫുഡ് ബാങ്കുമായി സഹകരിച്ചാണ് കാംപെയ്ൻ സംഘടിപ്പിക്കുന്നത്. വേനൽക്കാലം മുഴുവൻ ദുബായിലെ തൊഴിലാളികൾക്ക് 20 ലക്ഷം വെള്ളക്കുപ്പികൾ, ജ്യൂസ്, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കാംപെയ്ൻ ഉദ്ഘാടനച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, സാമൂഹികപങ്കാളികൾ, സന്നദ്ധപ്രവർത്തകർ, താമസക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *