കുതിച്ചുയർന്ന് കോഴിത്തീറ്റ വില, ഒരു ചാക്കിന് കൂടിയത് 500 രൂപയോളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കോഴിക്കുഞ്ഞുങ്ങളുടെ വില വര്‍ദ്ധിച്ചു. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്നു വില. കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News