ഉപരോധം നേരിടുന്ന രാജ്യത്തിന് വിമാനം കൈമാറിയെന്ന ആരോപണം തള്ളി സൗദിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തള്ളി സൗദി അറേബ്യൻ എയർലൈൻസ്. വിവാദത്തിലായ വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിക്ക് നിയമപരമായി വിറ്റതാണെന്ന് സൗദിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംഗീകൃത വാണിജ്യ-നിയമ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ഈ വിൽപന നടപടികൾ പൂർത്തിയാക്കിയത്.

2023-ൽ വിൽപന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, നിലവിൽ ഇവ സ്വന്തമാക്കിയിട്ടുള്ള കമ്പനിയുമായോ സൗദി എയർലൈൻസിന് യാതൊരുവിധ വാണിജ്യപരമോ പ്രവർത്തനപരമോ ആയ ബന്ധമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര ചട്ടങ്ങളും നിയമാവലികളും പൂർണമായി പാലിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നതെന്നും സൗദിയ വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News