രേണുവിന്റെ സ്ഥിതി കുറച്ച് മോശമാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : താൻ കാൻസർ ബാധിതയാണെന്ന വിവരം ഏതാനും ആഴ്ചകൾക്ക് മുൻപാണ് സോഷ്യൽ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് രേണു. രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ രേണു തൻറെ ഫോളോവേഴ്സിനെ അറിയിക്കാറുണ്ട്. മുൻപ് വിമർശിച്ചിരുന്ന പലരും രേണുവിന് പിന്തുണയുമായി എത്തിയപ്പോഴും അവരുടെ വീഡിയോകൾക്ക് താഴെ ഇപ്പോഴും നെഗറ്റീവ് കമൻറുകൾ വരുന്നുണ്ട്. അത്തരം പ്രതികരണങ്ങൾ രേണുവിന് മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ബിഗ് ബോസിലെ സഹതാരവും ടൈറ്റിൽ വിജയിയുമായ അനുമോൾ പറയുന്നു. യുട്യൂബേഴ്സിനോട് പ്രതികരിക്കവെയാണ് അനുമോൾ ഇക്കാര്യം പറയുന്നത്. ബിഗ് ബോസിലെ സഹതാരങ്ങളായ ആദിലയ്ക്കും നൂറയ്ക്കുമൊപ്പം അനുമോൾ കഴിഞ്ഞ ദിവസം രേണു സുധിയെ സന്ദർശിച്ചിരുന്നു. പുള്ളിക്കാരി ഫുഡ് ഒന്നും കഴിക്കുന്നില്ല. ശരീരഭാരം ഇപ്പോൾ 34 കിലോ​ഗ്രാമേ ഉള്ളൂ. ഇത്രയും മരുന്ന് ഉള്ളിലേക്ക് പോകുമ്പോൾ കുറച്ച് ഹെൽത്തി ആയിരിക്കണം. ശരീരഭാരമെങ്കിലും വേണം. ഫുഡ് ഒക്കെ കഴിച്ച് കുറച്ച് ഹെൽത്തി ആയിട്ട് വരണമെന്ന് ഞങ്ങൾ പറഞ്ഞുകൊടുത്തു. പഴയത് പോലെ വേണ്ടേ, അഭിനയിക്കണ്ടേ, ഉദ്ഘാടനം ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു. കേൾക്കാമെന്നും പറഞ്ഞിട്ടുണ്ട്. പഴയതുപോലെ വരട്ടെ എന്നാണ് പ്രാർഥിക്കുന്നത്. നമുക്ക് അതാണ് വേണ്ടതെന്നും അനുമോൾ പ്രതികരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News