ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വെച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്. റൗണ്ട് ഓഫ് 32-ൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തി. ഏകദേശം 80 ശതമാനത്തോളം സമയവും ബോൾ പൊസഷൻ ഫ്രാൻസിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങൾക്ക് തടസ്സമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News