വേനൽ ചൂടിൽ നിന്ന് രക്ഷതേടാം’; സഞ്ചാരികളുടെ മനംകവർന്ന് അൽ ഹംറയിലെ കിഴക്കൻ മലനിരകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കത്ത്: കടുത്ത വേനലിലും കുളിർമയേകുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയും കൊണ്ട് ഒമാനിലെ അൽ ഹംറയിലുള്ള കിഴക്കൻ മലനിരകൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വേനൽക്കാല കേന്ദ്രമായി മാറുന്നു. പ്രകൃതിരമണീയമായ കാഴ്ച്ചകൾക്ക് പുറമെ, ഇവിടെ ഒരുക്കിയിരിക്കുന്ന വിവിധ വിനോദ പരിപാടികളും വികസന പദ്ധതികളും സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതോടെ, സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഒമാൻ ഭരണകൂടം. സഞ്ചാരികളെ കാത്ത് വൈവിധ്യമാർന്ന സാംസ്‌കാരിക വിനോദ പരിപാടികളാണ് ആഗസ്റ്റ് 30 വരെ ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിനോദങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ, കുടുംബങ്ങൾക്കായി പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങൾ, ട്രെക്കിങ് പാതകൾ, ക്യാമ്പിങ് സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്. കൂടാതെ, പ്രാദേശിക ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും ചെറുകിട-ഇടത്തരം സംരംഭകരുടെ വിപണന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക സഹായമാകുന്നതിനൊപ്പം, ഒമാന്റെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News