പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഇന്ന് മുതൽ ജൂലൈ 8 വരെയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം.

പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. ജക്കാർത്തയിൽ, ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 8 മുതൽ 10 വരെ നീളുന്ന ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജൂലൈ 10 , 11 തീയതികളിൽ നടക്കുന്ന ന്യൂസ് ലാൻഡ് സന്ദർശനത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News