സജിന്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം; ‘തർക്കം’ തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന തർക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ത്രിവിക്രമ അഡികൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പി ഡബ്ല്യു എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും ഡോ. ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയലിസ്റ്റിക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News