ചെന്നിത്തല പറഞ്ഞത് കള്ളം

കൊച്ചി : തന്റെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് നടി അൻസിബ ഹസൻ. പൊലീസിന് നൽകിയ പരാതിയിൻമേൽ അവർ തനിക്ക് തന്ന മറുപടിയുടെ ചിത്രമടക്കം പങ്ക് വെച്ചാണ് അൻസിബയുടെ പ്രതികരണം. നേരത്തെ അൻസിബയുടെ കാര്യം താൻ കമ്മീഷ്ണറോട് തിരക്കിയെന്നും എഫ്‌ഐആർ ഇട്ടിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ ഇത് ശരിയല്ല എന്നാണ് അൻസിബയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും അൻസിബ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. തന്റെ പരാതിയിൽ മാനനഷ്ടക്കേസ് മാത്രമാണ് എടുക്കാനാകുക എന്ന് അറിയിച്ച് കൊണ്ടുള്ള പൊലീസിന്റെ മറുപടിയും അൻസിബ പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *