5 പൈസ എടുക്കാനില്ലാത്ത പുരുഷനെക്കാളും എന്ത് യോ​ഗ്യതയാണ് സ്ത്രീക്കുള്ളത്

കോൺ​ഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാ​ഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ഫ്രീ സർവീസ് എന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയദർശിനി എന്ന പേരിൽ ഓർഡിനറി ബസുകളിൽ സ്ത്രീ സൗജന്യ യാത്രയും ആരംഭിച്ചു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ലെന്ന് പറയുകയാണ് നടി അശ്വതി അശോക്. കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളതെന്ന് അശ്വതി ചോദിക്കുന്നു. അവര്‍ക്ക് കിട്ടുന്നത് പോലുള്ള അവസരങ്ങളും വേദനവും ലഭിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഒരു ലക്ഷം രൂപ ഉണ്ടാക്കുന്ന സ്ത്രീയ്ക്കും ഇളവ് കൊടുക്കുകയും പുരുഷന്മാര്‍ കഷ്ടപ്പെട്ട് പോവുക എന്നതല്ലെന്നും അശ്വതി പറയുന്നു.

“കെഎസ്ആർടിസി ഫ്രീ യാത്ര. പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ഥിരമായിട്ട് ജോലിക്ക് പോകുന്ന കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളത്. ചിലപ്പോള്‍ പല സ്ത്രീകളും ഒരു ലക്ഷം രൂപയ്ക്ക് ഒക്കെ ജോലി ചെയ്യുന്നവരായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *