അച്ഛനെ അമ്മ തല്ലി ! തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ, ‘എല്ലാം കയ്യീന്ന് പോകുന്ന കാര്യം

കൊച്ചി : നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സിന്ധു കൃഷ്ണ തന്റെ അമ്മയെ നോക്കുന്നില്ലെന്നും അഹാന കൃഷ്ണ അവരെ തെറി പറഞ്ഞെന്നുമടക്കമുള്ള കാര്യങ്ങൾ തൻവി പുറത്തുവിട്ടിരുന്നു. ഇത് കുടുംബത്തിന് നേരെ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങിന് ഇടയാക്കി. എല്ലാം ഒന്ന് കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കെ അമ്മയ്ക്ക് എതിരായ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് സിന്ധു കൃഷ്ണ. തന്റെ അച്ഛനെ അമ്മ തല്ലുന്ന വീഡിയോയാണ് സിന്ധു പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ അപരിചിതരായ ആൾക്കാർക്ക് സിന്ധു കൃഷ്ണ അയച്ച് കൊടുക്കുകയാണെന്ന് പറഞ്ഞ് യുട്യൂബർ സായ് കൃഷ്ണയാണ് പുറത്തുവിട്ടിരിക്കുന്നത്. കയ്യീന്ന് പോകുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും അമ്മൂമ്മയുടെ പ്രവർത്തികൾ കണ്ടാൽ ആരായാലും പ്രതികരിച്ച് പോകുമെന്നും അത്രയും ടോക്സിക് ആണ് അവരെന്നും സായ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *