‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്ന കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷമി. കുളപ്പുള്ളി ലീല ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് ചോദിച്ച ഭാഗ്യലക്ഷ്മി, അറിവില്ലായ്മ ഒരു തെറ്റല്ലെന്നും പറഞ്ഞു. ഇന്ത്യയിൽ പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്‌ട്രപതി ഉണ്ട്. വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും , പിന്നെയാണോ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ’, എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വരണമെന്ന് കുളപ്പള്ളി ലീല ; ചേച്ചി..ഈ രാജ്യത്തല്ലേ ജീവിക്കുന്നത്’ എന്ന് ഭാഗ്യലക്ഷ്മി
