‘പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’ റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ഒരു റാപ്പ് സോങ്ങ് പുറത്തിറങ്ങി. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതി, സംഗീതം നൽകി, ആലപിച്ചിരിക്കുന്നത്. ആർസീ (rZee) ആണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം 2026 ജൂലൈ 30-ന് തിയേറ്ററുകളിൽ എത്തും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News