ഐസിഎഫ്‌ സലാലയിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

സലാല: ഐ.സി.എഫ്‌ സലാല ലൈഫ്‌ ലൈൻ ആശുപത്രിയുമായി സഹകരിച്ച്‌ സലാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഡോ: സനാതാനൻ, രാകേഷ്‌ കുമാർ ജാ. ഒ അബ്‌ദുൽ ഗഫൂർ എന്നിവർ അതിഥികളായിരുന്നു. പ്രസിഡന്റ്‌ നാസർ ലത്വീഫി അധ്യക്ഷത വഹിച്ചു. പ്രാഥമിക പരിശോധനകൾക്ക്‌ പുറമെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, സ്കിൻ എന്നിവയിലായി അഞ്ച്‌ ഡോൿടർമാർ സേവനം ചെയ്തു. ക്യാമ്പ്‌ വനിതകൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ ഉപയോഗപ്പെടുത്തി. വി.പി അബ്‌ദുസലാം ഹാജി, സി.വി സുദർശനൻ എന്നിവരും സംബന്ധിച്ചു. അഷറഫ്‌ ബാഖവി, റഫീഖ്‌ ചാവക്കാട്‌, ആശുപത്രി ഡയറൿടർ അബ്ദു റഷീദ്‌, ഷബീർ , റിജീഷ്‌ എന്നിവർ നേത്യത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *