വാമനപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എംസി റോഡിൽ 2 കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്നു. ഈ സമയം പുറകിലൂടെ അതേ ദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് പിന്നിൽ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാർ ഈ ബസിലിടിക്കുകയും ചെയ്തു.

കാറിലും ബസിലും ഉണ്ടായിരുന്ന 5 പേർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിറുത്തിയിട്ടിരുന്ന ബസിന് പുറകിൽ വന്ന ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തത് കിട്ടാതെ വന്നതാണ് കുട്ടിയിടിക്ക് കാരണമെന്ന് ഡൈവർ പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *