വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ സൂപ്പർ ഹിറ്റായ സംഭവക്കാരി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ഷോൺ റോൾഡനും സൈന്ദവിയും ചേർന്നാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം. പകർന്നത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി ടീമിൻ്റെ രസകരമായ നൃത്തമാണ് ഈ ഗാനത്തിൻ്റെ ഹൈലൈറ്റ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഉൾപ്പെടുത്തിയ ഗാനം നേരത്തെ തന്നെ ട്രെൻഡിങ് ആയി മാറിയിരുന്നു. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം കഥ പറയുന്നത്. സൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ കഥയുടെ തുടർച്ച ആയാണ് ഈ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്.

ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി

Leave a Reply

Your email address will not be published. Required fields are marked *