തുടർ തോൽവികൾക്ക് ശേഷം അവസാന നിമിഷം ടീമിൽ മാറ്റം, ട്വന്‍റി-20 ടീമിൽ 2 മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരിക്ക് മൂലം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നത്. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്‌ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎൽ 2026ൽ ലക്നൗ സൂപ്പർ ജയന്റ്സിനായി നടത്തിയ മികച്ച പ്രകടനവും തൊട്ടുപിന്നാലെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ചില ഘട്ടങ്ങളിലെ തകർപ്പൻ ബോളിംഗുമാണ് പ്രിൻസ് യാദവിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വഴിതുറന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിൽ ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാനായില്ലെങ്കിലും പ്രിൻസിന്‍റെ വ്യക്തിഗത പ്രകടനം സെലക്ടർമാരുടെ വിശ്വാസം പിടിച്ചുപറ്റാൻ സഹായിക്കുകയായിരുന്നു. അതേസമയം, 2026ലെ ട്വന്‍റി-20 ലോകകപ്പിന് ശേഷം നിരന്തരം പരിക്കിന്‍റെ പിടിയിലായ വരുൺ ചക്രവർത്തിക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. പരിക്ക് കാരണം സിംബാബ്‌വെ പരമ്പര നഷ്ടമാകുന്ന വരുണിന് പകരമാണ് രവി ബിഷ്‌ണോയി എത്തുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News