ജിദ്ദയിൽ മലബാർ അടുക്കള വാർഷികാഘോഷം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ: മലബാർ അടുക്കളയുടെ 13-ാം വാർഷികം ജിദ്ദയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോക മലബാർ അടുക്കളയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജിദ്ദ ചാപ്റ്ററിന്റെ 13-ാം വാർഷികാഘോഷം സംഘടിപ്പിച്ചത്. എസ്എസ്എൽസി, പ്ലസ് ടു, മദ്റസ പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായിരുന്നു. അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വാർഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. ‘അമ്മക്കൊരു കുറിപ്പ്’ എന്ന ഓൺലൈൻ എഴുത്തുമത്സരത്തിൽ റജിയ വീരാൻ ഒന്നാം സമ്മാനം നേടി. ഓൺലൈൻ ക്വിസ് മത്സരത്തിൽ ബ്ലെൻസി കുര്യൻ ഒന്നാമതെത്തി. മാംഗോ റെസിപ്പി മത്സരത്തിൽ പങ്കെടുത്തവരെയും, എ7 വീഡിയോഗ്രാഫർ ആസിഫ് പാലത്തിങ്കലിനെയും ചടങ്ങിൽ മലബാർ അടുക്കളയുടെ മെമെന്റോ നൽകി ആദരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News