ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് ടീം യാത്രയയപ്പ് നൽകി

ദുബായ് : 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് അംഗം യൂസഫ് പൂഴിത്തറയ്ക്ക് ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് ടീം യാത്രയപ്പ് നൽകി. സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപഹാരവും സമ്മാനിച്ചു. ജനറൽ കൺവീനർ സിദ്ധിഖ് ചൗഖി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം മൊയ്തീൻ പൊന്നാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ ഉപഹാരം സി.വി. അഷ്റഫ് എന്നിവരും നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ തിരുവനന്തപുരം, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ധീൻ പൊന്നാനി ,ഫാസിൽ എലത്തൂർ, റാഫി കഞ്ഞിപ്പുരം, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടകുളം, ശരീഫ് പി.വി. കരേക്കാട് തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് തൊട്ടോളി സ്വാഗതവും ഷാഫി ചേർക്കള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *