‘അര്‍ജന്‍റീന ഫൈനലിൽ എത്തില്ല’; പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നും പ്രവചിച്ച് നടനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെയാണ് അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

“അങ്ങനെ എന്‍റെ പ്രവചനം ശരിയായി. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള എന്‍റെ പ്രവചനം നോക്കുക. ഇനി അർജന്‍റീനയെ പുഷ്പം പോലെ തകർത്തു ഇംഗ്ലണ്ട് കൂടി ഫൈനലിൽ എത്തിയാൽ പ്രവചനം പൂർണമാകും. പിന്നേ ഫൈനലിൽ സ്വാഭാവികമായും ഇംഗ്ലണ്ട് സ്പെയിനിനെ തകർത്തോളുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പിന്റെ പൂർണ്ണരൂപം:

പണ്ഡിറ്റിൻ്റെ football നിരീക്ഷണം

മക്കളെ, എൻ്റെ നിരീക്ഷണം ഭൂരിഭാഗവും ശരിയായി ട്ടോ. ദേ..പ്രതീക്ഷിച്ചത് പോലെ നോർവേയേ തകർത്ത് ബെല്ലിങ്ഹാം ji നേടിയ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടന്നല്ലോ.. ഇനി സെമി ഫൈനലിൽ പുഷ്പം പോലെ അർജൻ്റീനയേ തകർത്തു ഫൈനലിൽ എത്തുമെന്ന് ഉറപ്പാണ്.

(Argentina യുടെ കാര്യത്തിൽ മാത്രമാണ് എനിക്ക് ഇതുവരെ ചെറിയ പ്രവചന തെറ്റ് സംഭവിച്ചത്. എൻ്റെ calculation പ്രകാരം അവർ ക്വാർട്ടർ പോലും എത്തില്ലായിരുന്നു.. ങാ.. പോട്ടെ)

ഒരു ഗോളിനു പിന്നിലായശേഷം ജൂഡ് ബെല്ലിങ്ഹാം ji നടത്തിയ ഇരട്ടപ്രഹരത്തിൽ നോർവേയെ 2–1ന് ഇംഗ്ലണ്ട് കീഴടക്കിയത്

ഇതു നാലാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്…

ഇതുവരെയുള്ള ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇംഗ്ലണ്ടും അർജന്റീനയും 5 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഇംഗ്ലണ്ട് 3 മത്സരങ്ങളിലും അർജന്റീന 1 മത്സരത്തിലും വിജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ലോകകപ്പിലെ അവരുടെ പ്രധാന മത്സരഫലങ്ങൾ ഇവയാണ്:1966 (ക്വാർട്ടർ ഫൈനൽ): ഇംഗ്ലണ്ട് 0 – 1 അർജന്റീന (ഇംഗ്ലണ്ട് വിജയിച്ചു)1986 (ക്വാർട്ടർ ഫൈനൽ): ഇംഗ്ലണ്ട് 2 – 1 അർജന്റീന (അർജന്റീന വിജയിച്ചു)1998 (പ്രീ-ക്വാർട്ടർ): ഇംഗ്ലണ്ട് 2 – 2

2002 (ഗ്രൂപ്പ് ഘട്ടം): ഇംഗ്ലണ്ട് 0 – 1 അർജന്റീന (ഇംഗ്ലണ്ട് വിജയിച്ചു)..

അതായത് ഒരൊറ്റ തവണ എങ്ങനെയോ കഷ്ടിച്ചു അർജൻ്റീന ജയിച്ചു എന്നർത്ഥം. ചരിത്രം ആവർത്തിച്ചു ഇംഗ്ലണ്ട് വിജയം നമുക്ക് സ്വപ്നം കാണാം.

ഇനി സെമിയിൽ ഫ്രാൻസ് സ്പെയിൻ നേരിടുന്നു. ഫ്രാൻസ് മികച്ച ടീം എങ്കിലും സ്പെയിൻ ജയിച്ചേക്കും. ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനിനെ തകർത്ത് കപ്പ് നേടുന്നു. ഇതാകണം ഫലം.

2018-നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ അവസാന നാലിലെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് fifa റാങ്കിങ്ങിലെ ആദ്യ 4 സ്ഥാനക്കാരും സെമിയിൽ എത്തുന്നത്. Good, great

Vamos ഇംഗ്ലണ്ട്, Viva ഇംഗ്ലണ്ട്

വാൽ കഷ്ണം….ഇനിയുള്ള സെമിയിലും ഫൈനലിലും ഒരു വിഭാഗം അർജൻ്റീന ഫാൻസ് പോലും ഇംഗ്ലണ്ടിന് വേണ്ടി സപ്പോർട്ട് ചെയ്യുമെന്നാണ് എൻ്റെ കണക്ക് കൂട്ടൽ. കാരണം ആ രാജ്യം പൊതുവിൽ ഇസ്രയേൽ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്നവർ ആണ്. ഇറാന് എതിരെ നിൽക്കുന്നവർ ആണ്. അതിനാൽ കേരളത്തിലുള്ള പാലസ്തീൻ, ഇറാൻ ആരാധകർ ഇംഗ്ലണ്ട് ഫാൻസ് ആയി മാറുമെന്ന് കരുതാം . അത് ഇംഗ്ലണ്ടിന് കരുത്താകും

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News