വാഗമണ്ണില്‍ 6 വയസുകാരനും 8 വയസുകാരിക്കും നേരെ ലൈംഗികാതിക്രമം; 20കാരിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം. ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂർ ജാമ്യം ഉള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.

പരാതി നല്‍കിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടാന്‍ വൈകിയെന്ന് പരാതിക്കാരുടെ ആരോപണമുണ്ട്. കഴിഞ്ഞ മെയ് 10നും മെയ് 16നുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. 20 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ജൂണ്‍ 21നാണ്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാരണം അറസ്റ്റ് വൈകിയതാണെന്നാണ് കുട്ടികളുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കുടുംബം പറഞ്ഞു. കേസില്‍ നീതി തേടി കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News