ദുബായ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ കരാർ നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇ, കുവൈത്ത്, സിങ്കപ്പുർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പുതിയ കരാറുകൾക്ക് തീരുമാനം ബാധകമാണ്. ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, അൽ ഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന് യുഎഇയിൽ സേവനം തുടങ്ങാനാകില്ല. ഒരു മാസത്തിനുള്ളിൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് നടപടി പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതുവരെ ബിഎൽഎസിന് സേവനം തുടരാം.
വിദേശത്തെ ഇന്ത്യൻ പാസ്പോർട്ട്- വിസാ സേവനങ്ങൾക്കായുള്ള പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി
