മസ്കത്ത്: ഒമാനിൽ ബിസിനസ്സ് നടത്തുന്നവർ തങ്ങളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ ടാക്സ് അതോറിറ്റി. വ്യക്തിഗത അക്കൗണ്ടുകൾ വഴി ബിസിനസ്സ് ഇടപാടുകൾ നടത്തിയാലും, അതിലൂടെ ലഭിക്കുന്ന വരുമാനം നികുതി റിട്ടേണുകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി. വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വഴി നികുതി ബാധ്യതകളിൽ നിന്നോ, വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്നോ ആർക്കും ഒഴിവാകാൻ സാധിക്കില്ലെന്ന് അതോറിറ്റി സർക്കുലറിലൂടെ ഓർമിപ്പിച്ചു.
വ്യക്തിഗത അക്കൗണ്ട് വഴി ബിസിനസ്സ് ഇടപാടുകൾ വേണ്ട
