കേരളം ആദ്ധ്യാത്മ കേരളമായി മാറിക്കൊണ്ടിരിക്കുന്നു; കെ സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ന് കേരളം ആദ്ധ്യാത്മ കേരളമായി മാറിക്കൊണ്ടിരിക്കുന്നു, നവോത്ഥാനത്തിലേക്ക് നടക്കുകയാണ്, അതിന് എല്ലാം കാരണം ബാലഗോകുലം ആണ്. ഒരുകാലത്ത് ബാലഗോകുലം നടത്തിയിരുന്ന മഹാശോഭയാത്രയെ അടിച്ചോടിച്ചവർ, ഇപ്പോൾ ആശംസകൾ കൈമാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ശരിയായ കേരളത്തെ സൃഷ്ടിച്ചത് ബാലഗോകുലം. പിന്നീട് ഉണ്ടായ വിനാശകരമായ കാര്യങ്ങൾക്ക് പിന്നിൽ നാസ്‌തികർ. കേരളം ഇപ്പോൾ ആദ്ധ്യാത്മിക കേരളമായി മാറി.

നാസ്‌തികവാദ ഭൗതികവാദ കാലത്തിൽ നിന്ന് ആദ്ധ്യാത്മിക കേരളത്തിലേക്ക് മാറ്റിയത് ബാലഗോകുലം. ഒരു കാലത്ത് ബാലഗോകുലത്തിൻ്റെ ശോഭായാത്രയെ അടിച്ചോടിച്ചവർ ഇന്ന് ആശംസയിടുന്ന അവസ്ഥയിലേക്ക് മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.നേരത്തെ കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ പ്രധാനമായും ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണജയന്തിയുടെ പേരിൽ നടക്കുന്ന ഘോഷയാത്രകൾക്ക് പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പി. ജയരാജന്റെ ആരോപണം. ആഘോഷങ്ങളെ ഉപയോഗപ്പെടുത്തി കേരളത്തിലെ കുടുംബങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ നേരത്തെ ചതയദിന ഘോഷയാത്രകൾക്കായിരുന്നു പ്രധാനമായും ഇടമുണ്ടായിരുന്നത്. പിന്നീട് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ വ്യാപകമാകുന്നത് ആർഎസ്എസ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പി. ജയരാജന്റെ വാദം.ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളർത്താനുള്ള ഉപാധിയാക്കുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News