ലുലു-മലർവാടി സമ്മർ വൈബ്‌സ്: പോസ്‌റ്റർ പ്രകാശനം ചെയ്‌തു

ദമ്മാം: ലുലു ഹൈപ്പർ മാർക്കറ്റും മലർവാടിയും സംയുക്തമായി ‘സമ്മർ വൈബ്‌സ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ പോസ്‌റ്റർ പ്രകാശനം ചെയ്‌തു. ജൂലൈ 17, 18 ദിവസങ്ങളിലായി നടക്കുന്ന ‘സമ്മർ വൈബ്‌സി’ൽ കിഴക്കൻ പ്രവിശ്യയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒട്ടേറെ മത്സര, പ്രദർശന പരിപാടികളാണ് അരങ്ങേറാനിരിക്കുന്നതെന്ന് ലുലു മാനേജ്മെന്റും മലർവാടി ഭാരവാഹികളും അറിയിച്ചു. സാംസ്ക്കാരിക ഘോഷയാത്ര, ഗയിംസ് കോർണർ, ചെസ്സ് മത്സരം, ഷൂട്ട് ഔട്ട് മത്സരം, എക്‌സിബിഷൻ, സ്‌റ്റേജ് പെർഫോർമൻസ്, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന അജണ്ടകളോടെ രണ്ട് ദിവസങ്ങളിലായാണ് പരിപാടി. ഷിറാ മാൾ, ലുലുവിൽ നടന്ന പ്രകാശന ചടങ്ങിൽ മാൾ ജനറൽ മാനേജർ അനീഷ് ഉണ്ണിത്താൻ, മാർക്കറ്റിംഗ് മാനേജർ അനൂപ് കുര്യൻ, ഇവന്റ് കോഡിനേറ്റർ സബിൻ, മലർവാടി പ്രതിനിധികൾ സുബൈർ പുല്ലാളൂർ, ജോഷി ബാഷ, മുഹമ്മദ്‌ റഫീഖ് എന്നിവർ സംബന്ധിച്ചു. ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പേര് രജിസ്‌റ്റർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *