ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ അൽ ഹിലാൽ മനാമ സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ്. നിർദ്ധനരായ രോഗികളോട് ഉമ്മൻ ചാണ്ടി കാണിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും ഓർമ്മ പുതുക്കലായാണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒഐസിസി ഭാരവാഹികൾ കൂട്ടിച്ചേർത്തു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വിവിധ രക്തപരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമായിരിക്കും. കൂടാതെ, ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ, സെക്രട്ടറി ശോഭ സജി, ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവർ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News