കൊയിലാണ്ടി ഗവ. കോളേജിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു

തിരുവനന്തപുരം: കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ മെമോറിയൽ ഗവ. കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള വിപ്ലവകരമായ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ അധ്യക്ഷനായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഖില, വൈസ് പ്രസിഡന്റ് സി കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് കുന്നുമ്മൽ, സജിന പിരിശത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ലീല, പ്രിൻസിപ്പൽ ഡോ. ജിസ ജോസ്, വൈസ് പ്രിൻസിപ്പൽ എം പി അൻവർ സാദത്ത്, പ്രൊഫ. അബൂബക്കർ കാപ്പാട്, കെ ഷിജു, പി ജെ പ്രസാദ്, വി സുധ, ആര്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *