മുരളിക്ക് മറുപടി കൊടുത്ത് പിണറയി

തിരുവനന്തപുരം: ഡിവൈഎഫ്ഐ അടക്കമുളള സംഘടനകൾ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും പൊതിച്ചോർ വിതരണം ചെയ്യുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടിയും ബാനറും കെട്ടി പൊതിച്ചോർ വിതരണം നടത്താൻ അനുവദിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ബദൽ സംവിധാനം ഉറപ്പാക്കുന്നത് വരെ ഭക്ഷണ വിതരണം തുടരുക തന്നെ ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. ”ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്! സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുളളത്? ഒരു വിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികിൽസ തേടുന്നവർക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇത്. അതിൽ രാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *