തിരുവനന്തപുരം: 16 വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ സ്പെയിനിന് ആശംസയുമായി സിപിഎം നേതാവ് എം എം മണി. പൊരിഞ്ഞ പോരാട്ടം അല്ലായിരുന്നുവെന്നും ഞങ്ങളുടെ ഗോളി മിടുക്കനായതിനാൽ ഒരു ഗോളിന് തോറ്റുവെന്നുമാണ് സ്പെയിനിന് ആശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ എം എം മണി വിശദമാക്കുന്നത്. 5 ഗോളുകൾക്ക് തോൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും 110 മിനിറ്റ് വരെയും മത്സരം ഏകപക്ഷീയമായിരുന്നുവെന്നും എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഫൈനലിൽ അർജൻറീനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. രണ്ടാം തവണയാണ് സ്പെയിൻ ലോകചാംപ്യന്മാരാകുന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൻറെ 106ആം മിനിറ്റിൽ ആയിരുന്നു സ്പെയിനിന് വിജയഗോൾ കണ്ടെത്താനായത്. 62ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ആണ് സ്പെയിനിനായി നിർണായക ഗോൾ നേടിയത്.
സ്പെയിനിന് ആശംസയുമായി എംഎം മണി
