ദേശീയപാത വികസനത്തിനായുള്ള മരം വെട്ട് മരവിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനം വ്യാപകമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. ഭാനിയാവാല – ഋഷികേശ് ദേശീയ പാത വികസനത്തിനായാണ് സർക്കാർ വ്യാപകമായി മരം വെട്ടാൻ തീരുമാനിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് മരം വെട്ടിന് താത്കാലിക കട്ട് പറഞ്ഞത്.

മേഖലയിൽ നാലുവരി പാതയ്ക്കായി റാണിപോഖാരി – ഋഷികേശ് വനമേഖലയിലെ വൻതോതിലുള്ള മരംമുറി വലിയ പാരിസ്ഥിതിക ആഘാതത്തിനും വന്യജീവികളുടെ നാശത്തിനും കാരണമാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വനമേഖലയെ സംരക്ഷിച്ചുകൊണ്ട് പദ്ധതിക്കായി ബദൽ പാത കണ്ടെത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെയാണ് പൊതുജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പൂർണ്ണമായി അവലോകനം ചെയ്ത ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News