സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗ്രാമിന്റെ വില 13,150 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. 1,05,200 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധനവുണ്ട്. ഔണ്‍സിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം.16 ഡോളറിന്റെ ഉയര്‍ച്ചയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

അതേസമയം, നേട്ടം വരും ദിവസങ്ങളിലും സ്വര്‍ണം നിലനിര്‍ത്തുമോയെന്നത് സംശയമാണ്. ഇറാന്‍ യുദ്ധം തന്നെയാണ് സ്വര്‍ണത്തിന് വെല്ലുവിളിയാവുക. തുടര്‍ച്ചയായ ഒമ്പതാം ദിവസം യുഎസ് ഇറാനെതിരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നിര്‍മാണത്തിലിരുന്ന ആണവകേന്ദ്രം യുഎസ് ആക്രമിച്ചുവെന്നാണ് ഇറാന്‍ ആരോപിച്ചത്.ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തിലാണ്. ദേശീയ സൂചിക നിഫ്റ്റി 100 പോയിന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 500 പോയിന്റ് നഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *