ഷാർജയിൽ തീയണക്കാൻ ‘ഫയർ ബൈക്കുകൾ

ഷാർജ: അ​ഗ്നിശമന പ്രവർത്തനങ്ങൾ വേ​ഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഫയർ ബൈക്കുകൾ അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. തീപിടുത്തമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പ്രധാന ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ ആവശ്യമായ പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് സിവിൽ ഡിഫൻസ് ഈ ഫയർ ബൈക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് എത്തുന്നതിനുള്ള സമയം പരമാവധി കുറയ്ക്കാൻ പുതിയ നീക്കം സഹായിക്കും. വേനൽക്കാലത്ത് ഷാർജയിൽ അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കുകളിൽ വലിയ ഫയർഫോഴ്സ് വാഹനങ്ങൾ കുടുങ്ങുന്നത് ഒഴിവാക്കാനും വീതി കുറഞ്ഞ വഴികളിലൂടെ എളുപ്പത്തിൽ എത്താനും ഫയർ ബൈക്കുകൾക്ക് കഴിയും. യു.എ.ഇയിൽ കടുത്ത ചൂട് കാരണം തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഈ സമയത്ത് ഇത്തരം പ്രതിരോധ മാർഗങ്ങൾ അത്യാവശ്യമാണെന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *