ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനത്തുകയുടെ 30 ശതമാനം നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് കിരീടം ചൂടിയ സ്പെയിൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ വൻ തുക നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യന്മാരായ സ്പെയിന് സമ്മാനത്തുകയായി ലഭിച്ച 50 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5 കോടി ഡോളർ) 30 ശതമാനം വരെ യു.എസ് ഫെഡറൽ നികുതിയായി ഒടുക്കേണ്ടി വരുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ മണ്ണിൽ നിന്ന് കായികതാരങ്ങളോ അസോസിയേഷനുകളോ നേടുന്ന വരുമാനത്തിന് യു.എസ് ഇന്റേണൽ റെവന്യൂ സർവീസിന് (IRS) നികുതി നൽകണമെന്നാണ് നിയമം. സ്പെയിനും അമേരിക്കയും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTA) നിലവിലുണ്ടെങ്കിലും, സമ്മാനത്തുകയുടെ കാര്യത്തിൽ എത്രത്തോളം ഇളവ് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ ലോകകപ്പ് സംഘടിപ്പിച്ച രാജ്യങ്ങള്‍ ഫിഫയ്ക്കും ടീമുകള്‍ക്കും കളിക്കാര്‍ക്കും പൂര്‍ണ്ണ നികുതി ഇളവുകള്‍ നല്‍കിയിരുന്നു. എന്നാൽ, ഇത്തവണ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.

ഫിഫ സമ്മാനത്തുക കളിക്കാർക്ക് നേരിട്ട് വിതരണം ചെയ്യുകയല്ല, മറിച്ച് അതത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷനുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഫെഡറേഷനുകള്‍ ഇത് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി വീതിച്ചു നല്‍കുന്നതാണ് രീതി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News