കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു.

അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത് .ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി വിലയിരുത്തി. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും കണ്ഠരര് രാജീവർക്കൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചു. ഈ ശുപാർശ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്റ് അവതരിപ്പിച്ചു.

ഇതിന് പിന്നാലെയാണ് ബോർഡ്‌ നിർണ്ണായക തീരുമാനം എടുത്തത്. കണ്ഠര് രാജീവര് ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായതിന് പിന്നാലെയാണ് രാജീവര് മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News