ദുൽഖറിന് പിറന്നാളാശംസ നേർന്ന് മമ്മൂക്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടൻ ദുൽഖർ സൽമാൻ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. റിലീസിന് ഒരുങ്ങുന്ന നിരവധി ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും ആഘോഷങ്ങളുമായി ഒരുപിടി കാര്യങ്ങൾ ദുൽഖർ ഫാൻസിന് ആഘോഷിക്കാനായി ഇന്ന് പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തവണ ഏവരുടെയും മനം കവർന്നിരിക്കുന്നത് മമ്മൂട്ടി മകന് പിറന്നാളാശംസ നേർന്നുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്. ഹാപ്പി ബർത്ത്‌ഡേ ചാലു എന്ന ക്യാപ്ഷനും മമ്മൂട്ടി നൽകിയിട്ടുണ്ട്. ദുൽഖറിനൊപ്പമുള്ള ഫോട്ടോയിലെ മമ്മൂട്ടിയുടെ സ്‌റ്റൈലും ചർച്ചയാകുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ദുൽഖറിന്റെ ബർത്ത്‌ഡേ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങൾ വഴിഅപൂർവ്വമായി മാത്രമേ ആശംസ നേർന്നിട്ടുള്ളു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അത്രയേറെ സമൂഹമാധ്യമങ്ങളിൽ വരാറുമില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പിറന്നാളിന് ദുൽഖറും മകന്റെ പിറന്നാളിന് മമ്മൂട്ടിയും പങ്കുവെക്കുന്ന ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്. ദുൽഖറിന്റെ പിറന്നാളിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാൻ മറന്നുപോയതിനെ കുറിച്ച് മമ്മൂട്ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഫോട്ടോ എത്തിയപ്പോൾ എല്ലാവരും ഒരൽപം സർപ്രൈസ് കിട്ടിയ സന്തോഷത്തിലാണ്. നേരത്തെ മമ്മൂട്ടി കമ്പനി ദുൽഖറിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

അതേസമയം, ദുൽഖറിന്റെ മൂന്ന് ചിത്രങ്ങളുടെ അപ്‌ഡേറ്റാണ് പിറന്നാൾ പ്രമാണിച്ച് വന്നിരിക്കുന്നത്. തെലുങ്ക് ചിത്രമായ ആകാശംലോ ഒക്ക താരയിലെ ക്യാരക്ടർ പോസ്റ്ററും ആദ്യ പാട്ടും വന്നു കഴിഞ്ഞു. തെലുങ്കിൽ തന്നെ പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം എത്തുന്ന ശ്രീ ശ്രീ എന്ന ചിത്രത്തിലെ പാട്ടും പുറത്തുവന്നിട്ടുണ്ട്.ഇനി എല്ലാവരും കാത്തിരിക്കുന്നത് ഓണം റിലീസായെത്തുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റിനായാണ്. ചിത്രത്തിന്റെ ട്രെയിലറാണ് ആറ് മണിക്ക് പുറത്തുവരുക.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News