വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരച്ചിൽ തുടരും’; DGP റവാഡ ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു.

ഇന്നത്തെ തിരച്ചിൽ നടപടികൾ നാളെയും തുടരുമെന്ന് അിദ്ദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും, ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്നും ഡിജിപി പറഞ്ഞു.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News