ന്യൂഡൽഹി: ട്രെയിൻമാർഗം അധിക ലഗേജ് കൊണ്ടുപോകാൻ ഓൺലൈൻ സംവിധാനം റെയിൽവേ വെള്ളിയാഴ്ച തുടങ്ങും.
https://parcel.indianrail.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് വെബ്സൈറ്റിൽക്കയറി യാത്രയുടെയും ലഗേജിന്റെയും വിവരങ്ങൾ നൽകിയാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
ഈ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്സൽ കൗണ്ടറിൽ നൽകണം. അയക്കേണ്ട ലഗേജിന്റെ തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം.യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ രസീത് ഹാജരാക്കി ലഗേജ് കൈപ്പറ്റാം. ലഗേജ് സ്റ്റേഷനിലെത്തിയാൽ രജിസ്റ്റർചെയ്ത മൊബൈൽ നന്പറിലേക്ക് സന്ദേശം വരും. ‘ട്രാക്ക് ആൻഡ് ട്രെയ്സ്’ സംവിധാനം വഴി ലഗേജിന്റെ തത്സമയവിവരങ്ങൾ അറിയാംവിവിധ ക്ലാസ് യാത്രക്കാരുടെ ലഗേജ് പരിധി ഇപ്രകാരം:സെക്കൻഡ് ക്ലാസ്(ജനറൽ)- 35 കിലോഗ്രാംവരെ സൗജന്യം, 70 കിലോഗ്രാംവരെ പണമടയ്ക്കണം.സ്ലീപ്പർ ക്ലാസ്- 40 കിലോഗ്രാംവരെ സൗജന്യം. 80 കിലോഗ്രാംവരെ പണമടയ്ക്കണം.
സെക്കൻഡ് ക്ലാസ്(ജനറൽ)- 35 കിലോഗ്രാംവരെ സൗജന്യം, 70 കിലോഗ്രാംവരെ പണമടയ്ക്കണം.സ്ലീപ്പർ ക്ലാസ്- 40 കിലോഗ്രാംവരെ സൗജന്യം. 80 കിലോഗ്രാംവരെ പണമടയ്ക്കണം.എ.സി. ചെയർകാർ:സൗജന്യവും പരമാവധി പരിധിയും 40 കിലോഗ്രാംമാത്രം.എ.സി. ടു ടിയർ: 50 കിലോഗ്രാംവരെ സൗജന്യം. 100 കിലോഗ്രാംവരെ പണമടയ്ക്കണംഫസ്റ്റ് ക്ലാസ് എ.സി. 70 കിലോഗ്രാം വരെ സൗജന്യം. 150 കിലോഗ്രാംവരെ പണമടയ്ക്കണം.



