തിരുവനന്തപുരം: തിരുവനതപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്തു പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു.
Related Posts
തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ…
ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്
ന്യൂഡല്‍ഹി: മുൻ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്. കേരള ഹൗസിലെ സ്ഥിരം മുറിയും…
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു.…
