കൊളസ്‌ട്രോൾ ചികിത്സക്ക് ലിപ്‌ഫെൻഡ്ര; അമേരിക്കക്ക് പിന്നാലെ അനുമതി നൽകി യുഎഇ

അബൂദബി: കൊളസ്‌ട്രോൾ ചികിത്സക്ക് ലിപ്‌ഫെൻഡ്ര എന്ന മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. അമേരിക്കക്ക് പിന്നാലെ ഈ മരുന്നിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. ശരീരത്തിൽ അമിതമായി ചീത്ത കൊളസ്‌ട്രോൾ അഥവാ എൽ.ഡി.എൽ അടിഞ്ഞുകൂടുന്ന രോഗാവസ്ഥയുള്ളവരുടെ ചികിത്സക്കായാണ് ലിപ്‌ഫെൻഡ്ര എന്ന മരുന്ന് നിർദേശിക്കുന്നത്. ദിവസത്തിൽ ഒരു തവണ വായിലൂടെ കഴിക്കേണ്ട ഔഷധമാണിത്. പാരമ്പര്യമായും മറ്റും ഇത്തരം രോഗവാസ്ഥയുള്ള പ്രായപൂർത്തിയായവരിൽ മരുന്ന് ഉപയോഗിക്കാനാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അനുമതി നൽകിയിരിക്കുന്നത്. രക്തത്തിൽ എൽ.ഡി.എൽ ക്രമാതീതമായി വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്നത് കൂടി കണക്കിലെടുത്താണ് മരുന്നിന്റെ ഉപയോഗത്തിന് യുഎഇ അനുമതി നൽകിയത്. കഴിഞ്ഞമാസം അമേരിക്കയിലും ലിപ്‌ഫെൻഡ്രയുടെ ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *